വെങ്ങർ ഇന്ത്യൻ ഫുട്ബോളിലേക്ക് !!, കാര്യം ഇതാണ്..
ആർസേനലിന്റെ ഇതിഹാസ പരിശീലകൻ അർസെൻ വെങ്ങർ ഇന്ത്യയിലേക്കെത്തുന്നു.ഇന്ത്യൻ ഫുട്ബോളിന്റെ ഗ്രാസ്റൂട്ട് പ്രോഗ്രാമുകളിലും ടാലന്റ് ഡെവലപ്മെന്റിലും ഒരു പങ്ക് വഹിക്കാനാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തുന്നത് . ദോഹയിൽ നടന്ന ലോകകപ്പിനിടെ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബെ വെംഗറുമായും ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും (എഎഫ്സി) മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഇന്ത്യയിലെ യുവജന വികസന പദ്ധതികളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.
"ഫിഫ ഡെവലപ്മെന്റ് ടീമുമായി ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ആഴ്സൻ വെംഗർ ഫിഫ ടാസ്ക് ഫോഴ്സിന്റെ തലവനാണ്, അവർ ഗ്രാസ്റൂട്ട് പ്രോഗ്രാമിൽ ഞങ്ങളെ സഹായിക്കും. വെംഗറുടെ ടീമിലെ പരിശീലകർ വരും"
എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ വെംഗർ വെങ്ങറിന്റെ ഇടപെടലിനെ പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്.2047 ൽ ഇന്ത്യയെ ലോകത്തിലെ മികച്ച ടീമുകളിൽ ഒന്നാക്കാനുള്ള തരത്തിലുള്ള പദ്ധതിയായ "mission 2047" എന്നാ പദ്ധതി കുറച്ചു ദിവസങ്ങൾക്ക് മുന്നേ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ ഇന്ത്യൻ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page